


തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ വിവാദ ഇ-ഓഫീസ് പരിഷ്കരണം നിർത്തിവെച്ചു. പ്രതിപക്ഷ നേതാവിന്റെ കത്ത് പരിഗണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. പരിഷ്കരണത്തിന്റെ മറവിൽ ഫയലുകൾ മുക്കാൻ നീക്കമെന്നായിരുന്നു പ്രധാന ആരോപണം. പെരുമാറ്റ ചട്ടം അവസാനിക്കുന്നതുവരെ പരിഷ്കരണം നിർത്തിവെച്ചതായി ഐടി വകുപ്പും അറിയിച്ചു.
വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ ഇ-ഓഫീസ് സോഫ്റ്റ് വെയർ പരിഷ്കരണം നടത്താനുള്ള നീക്കം വിവാദ ഫയലുകൾ മാറ്റാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു. അവധി ദിവസങ്ങൾ അടുത്ത് വരുന്ന സാഹചര്യത്തിലാണ് ഇ-ഓഫീസ് പരിഷ്കരണം തീരുമാനിച്ചതെന്നാണ് സർക്കാർ നിലപാട്.