


തിരുവനന്തപുരം : എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ശിപാർശ. ചീഫ് സെക്രട്ടറിയാണ് സർക്കാരിനോട് ശിപാർശ ചെയ്തത്. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഈ മാസം 31ന് ഫയർഫോഴ്സ് മേധാവിയായ ഡിജിപി നിതിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലേക്കാണ് എസ്. ശ്രീജിത്തിനെ പരിഗണിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, മനോജ് എബ്രഹാം, യോഗേഷ് ഗുപ്ത, നിതിൻ അഗർവാൾ എന്നിങ്ങനെ നാല് ഡിജിപി തസ്തികകളാണുള്ളത്.
സീനിയോറിറ്റി പ്രകാരം എഡിജിപി എം.ആർ. അജിത് കുമാർ ആയിരുന്നു ഡിജിപി സ്ഥാനത്തേക്ക് വരേണ്ടിയിരുന്നത്. എന്നാൽ വകുപ്പുതല അന്വേഷണവും സസ്പെൻഷൻ നടപടികളും നിലനിൽക്കുന്നതിനാലാണ് ഒഴിവാക്കിയത്. സസ്പെൻഷനെതിരെ ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ ലഭിക്കാതിരുന്നതും അജിത് കുമാറിന് തിരിച്ചടിയായി. തുടർന്ന്, തൊട്ടടുത്ത സീനിയറായ എസ്. ശ്രീജിത്തിന്റെ പേര് ചീഫ് സെക്രട്ടറി ശിപാർശ ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും.