

ന്യൂഡൽഹി : വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സമവായം കണ്ടെത്താന്‍ കോക്റോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രതിനിധി സംഘവും കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച പൂർത്തിയായി. നീറ്റ് സമരവുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര പ്രതിനിധി സംഘത്തെ അറിയിച്ചതായി ചർച്ചക്കു ശേഷം സിജെപി പ്രതിനിധികള്‍ പറഞ്ഞു.. രണ്ട് ആവശ്യങ്ങളോട് കേന്ദ്രത്തിന് അനുകൂല നിലപാടാണുള്ളതെന്ന് കേന്ദ്രമന്ത്രിമാർ അറിയിച്ചതായും. നാളെയും ചർച്ച നടക്കും. വിദ്യാർഥികള്‍ക്കെതിരായ കേസുകള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ ഉറച്ചു നിന്നതായും ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിമാർ അറിയിച്ചതായും സിജെപി പ്രതിനിധികള്‍ പറഞ്ഞു.
സിജെപി പ്രതിനിധികളുമായി നടത്തിയ ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. ചർച്ച നാളെയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം. ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്നുവരുന്ന പ്രതിഷേധ സമരം 35-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടന്നത്ത്.