


തിരുവനന്തപുരം : കേരള ഡിജിറ്റൽ സർവകലാശാലയിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ട്. സർക്കാർ അനുവദിച്ച 2.15 കോടി രൂപയുടെ ഗ്രാൻഡ് സർവകലാശാലയുടെ ആഭ്യന്തര കാര്യങ്ങൾക്ക് ചെലവഴിച്ചു. ധനകാര്യ തീരുമാനങ്ങളിലെല്ലാം സർവ്വകലാശാലയുടെ ഭരണസമിതികളെ ഒഴിവാക്കിയെന്നും സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശം.
ഡിജിറ്റൽ സർവകലാശാലയുടെ താൽക്കാലിക വി.സി ചുമതലയുണ്ടായിരുന്ന സിസ തോമസ് ഗവർണർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണർ സിഎജിയോട് ഓഡിറ്റ് നടത്താൻ നിർദ്ദേശിച്ചത്. 2020 മുതൽ 2025 വരെയുള്ള അഞ്ചു വർഷത്തെ കാലയളവിലാണ് ഓഡിറ്റിങ് നടത്തിയത്.