


ആലപ്പുഴ : കായംകുളം വലിയ അഴീക്കലില്‍ മത്തിചാകര. നെയ്മത്തി കയറി മത്സ്യബന്ധന വള്ളത്തിന്റെ വലക്കീറി. കീറിയ വലയില്‍ നിന്ന് ലഭിച്ചത് ഒന്നേകാല്‍ ലക്ഷത്തിലേറെ വിലയുടെ മത്തിയാണ്.
കുറെ നാളുകള്‍ക്ക് ശേഷമാണ് കായംകുളം വലിയ അഴിക്കാലില്‍ മത്തിചാകര ഉണ്ടാകുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. നെയ്മത്സ്യമാണ് വലിയതോതില്‍ വലയിലായത്. വലിയ അഴിക്കല്‍ ഹാര്‍ബറില്‍ നിന്ന് ഇന്ന് രാവിലെ പോയ ലൈലന്റ് വള്ളത്തിനാണ് ഇത്രയേറെ മത്തികിട്ടിയത്.
വല പൊട്ടിപ്പോയ സാഹചര്യത്തെ തുടര്‍ന്ന് പകുതിയിലേറെ മത്തികള്‍ കടലിലേക്ക് തന്നെ ഒഴുക്കിയാണ് വല പൊന്തിക്കാനായത്. ട്രോളിങ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ പത്തുമൈല്‍ നോട്ടിക്കല്‍ ദൂരം മാത്രമേ മത്സ്യബന്ധനത്തിന് അനുമതിയുള്ളു.