


കോഴിക്കോട് : നിപ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേരെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്. 58 ആരോഗ്യപ്രവര്‍ത്തകരും 14 കുടുംബാംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടുപേര്‍ ഹൈറിസ്ക് പട്ടികയിലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രോഗബാധിതന്റെ ഫൂട്ട് മാപ്പ് പുറത്തുവിടുമെന്നും ആര്‍ക്കും നിലവില്‍ രോഗലക്ഷണമില്ലെന്നും മുരളീധരന് പറഞ്ഞു. അതേസമയം, നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്, കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രാഥമിക പരിശോധനാഫലം ഇന്നലെ പോസിറ്റീവ് ആയതോടെ ഇയാളുടെ സാമ്പിളുകള്‍ പൂെനയിലേക്ക് അയച്ചിരുന്നു. ഇതാണ് പോസിറ്റീവെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
രോഗബാധിതനായ യുവാവ് അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ രാത്രിയാണ് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രോഗിയെ ഇന്നലെ രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.