


ന്യൂഡൽഹി : മാധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയെന്ന കേസിൽ കുപ്രസിദ്ധ ആൾ ദൈവം ഗുർമീത് റാം റഹീമിനെ കോടതി വെറുതെ വിട്ടു. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെതാണ് നടപടി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 7 വർഷത്തോളമായി ജയിലിൽ ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു ഇയാൾ.
ഇതിനിടെയാണ് വിധി വരുന്നത്. 2002ൽ ഹരിയാനയിലെ സിർസയിൽ വച്ചാണ് റാം ചന്ദർ കൊല്ലപ്പെടുന്നത്. ഗുർമീതിനെതിരേ വാർത്ത നൽകിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു കേസ്.