

തൊടുപുഴ : പുതുയാഗയാത്രയുടെ സ്വീകരണപരിപാടിക്കിടെ നേതാക്കളും പ്രവര്‍ത്തകരും ബഹളം വച്ചതോടെ കയര്‍ത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വേദിയില്‍ നേതാക്കളുടെ തിക്കും തിരക്കും കാരണം ജാഥാ ക്യാപ്റ്റനെ കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ ബഹളം തുടങ്ങിയത്. പ്രസംഗം തുടങ്ങിയിട്ടും പ്രവര്‍ത്തകര്‍ ബഹളം വച്ചതോടെയാണ് സതീശന് സ്വരം കടുപ്പിച്ചത്. ‘എടോ.. എടോ സംസാരിക്കാതിരിക്ക്.. മിണ്ടരുത് ഇവിടെ നിന്ന്’ എന്ന് പ്രവര്‍ത്തകരോട് താക്കീത് സ്വരത്തില്‍ സതീശന് പറയുകയും ചെയ്തു.
പുതുയുഗ യാത്രയുടെ ഇടുക്കി ജില്ലയിലെ ആദ്യത്തെ പരിപാടിയാണ് അടിമാലിയില്‍ നടന്നത്. പ്രവര്‍ത്തകരെ താക്കീത് ചെയ്തതിന് പിന്നാലെ സ്റ്റേജില്‍ തിങ്ങി നിറഞ്ഞ് നിന്ന നേതാക്കളോട് മാറി നില്‍ക്കാനും സതീശന് ആവശ്യപ്പെട്ടു. ‘ഇവിടെ നിന്ന് മാറി നില്ക്ക്. യോഗത്തിന് അച്ചടക്കം വേണ്ടേ’യെന്ന് നേതാക്കളോട് സതീശന് പറയുകയും ചെയ്തു.
നേരത്തെ കുറ്റ്യാടിയിലെ പുതുയാഗ യാത്രയുടെ പരിപാടിയ്ക്കിടെയും നേതാക്കളുടെ ഉന്തുംതള്ളുമുണ്ടായിരുന്നു. ജാഥയുടെ ശോഭ കെടുത്തുന്ന പ്രവര്‍ത്തനമായിരുന്നു നേതാക്കന്മാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന വിമര്‍ശനം ഉയര്‍ന്നതോടെ അത് സ്നേഹതള്ളലായിരുന്നുവെന്നായിരുന്നു പിന്നീട് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം