Kerala Mirror

കേരള NEWS

ഭാരതാംബയ്ക്ക് അയിത്തം കൽപ്പിക്കുന്നത് സാംസ്കാരിക അധഃപതനം : ഗവർണർ

കൊച്ചി : ഭാരതാംബ ചിത്രത്തിന്‍റെ പേരിൽ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ വിമർശിച്ച് ഗവർണർ. ഭാരതാംബയ്ക്ക് അയിത്തം കൽപ്പിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിൻ്റെ മൂല്യശോഷണം കൊണ്ടാണെന്ന് ഗവർണർ...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി; തമിഴ്‌നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നല്‍കി

തൊടുപുഴ : ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനു മുന്നോടിയായി തമിഴ്‌നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നല്‍കി...

ശബരിമല സ്വര്‍ണക്കവര്‍ച്ച : തന്ത്രിമാരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ഠരര് രാജീവര്,കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തത്. എസ്‌ഐടി ഓഫീസില്‍...

മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൃശൂര്‍ : മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുണ്ടൂര്‍ ശങ്കരംകണ്ടം അയിനിക്കുന്നത്ത് വീട്ടില്‍ തങ്കമണിയെ(77) റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ...

തദ്ദേശ തെരഞ്ഞെടുപ്പ് : പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നു മുതല്‍ ആരംഭിക്കും. ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍, തെരഞ്ഞെടുപ്പ്...

സെന്യാര്‍ ചുഴലിക്കാറ്റ് : നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്യുആര്‍ കോഡ് തട്ടിപ്പ്; വനിതാ ജീവനക്കാര്‍ തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം

തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്നു വനിതാ ജീവനക്കാര്‍ തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. സ്ഥാപനത്തിലെ മൂന്നു...

കുതിരാനില്‍ നിയന്ത്രണംവിട്ട് മിനി ലോറി കൈവരിയില്‍ ഇടിച്ചു; യാത്രക്കാരന്റെ കൈ അറ്റുപോയി

തൃശൂര്‍ : ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിനുള്ളില്‍ മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിന്റെ (22) ഇടതുകൈ ആണ് മുട്ടിന് മുകളില്‍ വെച്ച് അറ്റുപോയത്. ഇന്ന്...

തിരൂരിലെ എന്യൂമറേഷന്‍ ക്യാംപില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ ബിഎല്‍ഒക്കെതിരെ കലക്ടറുടെ നടപടി

മലപ്പുറം : എസ്ഐആറിന്റെ ഫോം കളക്ഷന്‍ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് അശ്ലീല പ്രദര്‍ശനം നടത്തി ബിഎല്‍ഒ. മലപ്പുറം തിരൂര്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ വാസുദേവനാണ്...