


കല്‍പ്പറ്റ : വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി കെ മുരളീധരന് ഇന്ന് ജില്ലയിലെത്തും. ബത്തേരിയില്‍ ചികിത്സയിലുള്ള രോഗികളെ അദ്ദേഹം സന്ദര്‍ശിക്കും. ബത്തേരിയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതരും, വയനാടിന്റെ ചുമതലയുള്ള കൃഷിമന്ത്രി ടി സിദ്ദിഖും പങ്കെടുക്കും.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ മുരളീധരന് പറഞ്ഞു. ചികിത്സയില്‍ കഴിയുന്നവരെല്ലാം എട്ടു വയസ്സിനു മേല്‍ പ്രായമുള്ളവരാണ്. അഞ്ചു വയസ്സിനു താഴെയുള്ളവര്‍ക്ക് രോഗം ബാധിക്കുമ്പോള്‍ ആണ് അവസ്ഥ ഗുരുതരമാകുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടിൽ ഒരു സ്കൂളിലെ രണ്ടു കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നാലര വയസ്സുള്ള ഒരു ആൺകുട്ടിക്കും അഞ്ചു വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 339 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരിൽ 21 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 38 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.
ആകെ 21 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 19 സാംപിളുകളുടെ ഫലം വരാനുണ്ട്.കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികൾക്ക് കൂട്ടത്തോടെ പനി, ഛർദി, വയറിളക്കം, തലകറക്കം തുടങ്ങി ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. ആദ്യം ഭക്ഷ്യവിഷബാധയെന്ന നിഗമനത്തിലായിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്ടീരിയൽ ഇൻഫെക്ഷനാണെന്ന് കണ്ടെത്തിയത്.