


ന്യൂഡല്‍ഹി : വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നത് വഴി നിലവില്‍ ഇന്ത്യയില്‍ ഉടലെടുത്ത പ്രതിസന്ധി മറികടക്കാന്‍ പുതിയ തന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. നേരത്തെ സമാനമായൊരു പ്രതിസന്ധി ഇന്ത്യയില്‍ ഉടലെടുത്തപ്പോള്‍ വിദേശ കറന്‍സിയില്‍ നിക്ഷേപിക്കാനായി പ്രത്യേക പദ്ധതി ആരംഭിച്ചാണ് അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് അതിനെ നേരിട്ടത്. എന്നാല്‍, ഇക്കുറി വിദേശനിഷേപമെത്തിക്കാന്‍ പ്രത്യേക പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍വിദേശനിക്ഷേപമെത്തിക്കാന്‍ ഒരുങ്ങുന്നത്.സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.കാപ്പിറ്റല്‍ ഗെയിന്‍സ് നികുതി ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വില്ക്കുമ്പോഴും കൈമാറുമ്പോഴും ഒരുതരത്തിലുമുള്ള നികുതിയും ബാധകമാവില്ല. ഏപ്രില്‍ ഒന്ന് മുതല്‍ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. ഇതുപ്രകാരം 12.5 ശതമാനം കാപ്പിറ്റല്‍ ഗെയിന്‍ നികുതിയും മറ്റ് നികുതികളും ഒഴിവായി കിട്ടും.
ഇതുവഴി കൂടുതല്‍ വിദേശനാണ്യം രാജ്യത്തേക്ക് എത്തുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷ. ഇന്ത്യയുടെ സര്‍ക്കാര്‍ സെക്യൂരിറ്റില്‍ ശക്തമാണെന്ന സന്ദേശം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ഭം ഉപയോഗിക്കും.