


കൊല്ലം : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൊല്ലത്തെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് വാർത്താസമ്മേളനം അവസാനിപ്പിച്ച് പിണറായി വിജയന് എഴുന്നേറ്റു പോയി. ഇതിനെ മാധ്യമപ്രവർത്തകർ ശക്തമായി എതിർത്തതാണ് നാടകീയ സംഭവങ്ങൾക്ക് കാരണമായത്.
കൈരളിയുടെ രണ്ട് ചോദ്യങ്ങള്‍ക്കും ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും മറുപടി നൽകിയശേഷമാണ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങാനൊരുങ്ങിയത്. ഇനിയും ചോദ്യങ്ങളുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോൾ, ഇനി നാളെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഇത് മോശമാണെന്നും, പിന്നെന്തിനാണ് വാർത്താസമ്മേളനം വിളിച്ചതെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു.
ഇതോടെ എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരിച്ചെത്തി മൈക്ക് ഓൺ ചെയ്ത്, ചോദ്യം മനസ്സിലുണ്ടായാൽ പോരാ, ചോദ്യം ചോദിക്കണമെന്ന് മറുപടി നൽകി. ഇവിടെ ചിലർക്ക് ചില ഉദ്ദേശ്യങ്ങളുണ്ട്. അതാണിപ്പോൾ പ്രകടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ. നിങ്ങൾ എല്ലാവരും ചോദിച്ചു, ഏത് മാധ്യമപ്രവർത്തകരാണെന്ന് ഞാൻ ചോദിച്ചില്ല. മറുപടിയും പറഞ്ഞു. നിങ്ങളിൽ ചിലരുടെ മനസ്സിൽ ചോദ്യങ്ങളുണ്ടാകും. അതു ചോദിച്ചാലല്ലേ ഉത്തരം പറയാൻ പറ്റൂ. വാർത്താസമ്മേളനത്തിൽ എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ല. സമയം കഴിഞ്ഞതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്’ മുഖ്യമന്ത്രി പറഞ്ഞു.