

പുനെ : പുനെയിലെ ബാനർ പ്രദേശത്തുള്ള പാസ്പോർട്ട് സേവാ കേന്ദ്രത്തിനു നേരെ ബോംബ് ഭീഷണി. ഇമെയിൽ മുഖേനെയാണ് ബോംബ് ഭീഷണിയെത്തിയത്. കഴിഞ്ഞ 8 ദിവസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. ഭീഷണിയെത്തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി മുൻകരുതൽ എന്ന നിലയ്ക്ക് പരിസരം ഒഴിപ്പിച്ചു.
പരിസരത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഇതിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.