തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബിജെപി മേയര്‍ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. ബിജെപിയിലെ ഗ്രൂപ്പിസമോ വിവി രാജേഷിനോടുള്ള വ്യക്തിപരമായ വിരോധമാണോ മാറ്റി നിര്‍ത്തിയതെന്ന് അറിയില്ല. താനും മേയര്‍ ആയിരുന്നു. പ്രധാനമന്ത്രി വരുമ്പോള്‍ മൂന്നാമത് സ്വീകരിക്കുന്നത് മേയര്‍ ആണ്. പ്രധാനമന്ത്രി മേയറെ സ്വീകരിക്കാന്‍ കൂട്ടാത്തത്. തലസ്ഥാന നഗരിയോടുള്ള അവഗണന. പ്രോട്ടോക്കോള്‍ മാനുവല്‍ ഉണ്ട്. അത് അനുസരിച്ചാണ് നടപ്പാക്കേണ്ടത്. അതിനെ മേയര്‍ തെറ്റായി ധരിച്ചിരിക്കുന്നു. അതാണ് വി വി രാജേഷ് ന്യായീകരിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
തിരുവനന്തപുരം നിവാസികള്‍ എല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ തിരുവനന്തപുരത്തിന് ഒരു വികസന പദ്ധതിയും പ്രഖ്യാപിച്ചില്ല. വികസന പദ്ധതികള്‍ പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. പ്രധാനമന്ത്രി 45 ദിവസത്തിനുള്ളില്‍ വന്നു. എന്നാല്‍ വികസനത്തെ സംബന്ധിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. മരുഭൂമിയില്‍ ഒരു തുള്ളി വെള്ളം നല്‍കുന്നത് പോലെയാണ് ട്രയിന്‍ അനുവദിച്ചത്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നു.
പിഎംശ്രീയിലെ പണം കേരളം വാങ്ങുന്നില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ അങ്ങനെ അല്ല. പണം തടഞ്ഞ് വച്ചിരിക്കുകയാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ വീട്ടില്‍ പോയി ആശ്വസിപ്പിച്ചത് ബിജെപി നേതാക്കള്‍ ആണ്. അത് പ്രധാനമന്ത്രി അറിഞ്ഞുകാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.