


തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ ഭാസുരാംഗന് വീണ്ടും ഇഡി സമന്‍സ്. ഭാസുരാംഗനും മകന് അഖില്‍ ജിത്തും നാളെ ഹാജരാകണം.
101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റായ ഭാസുരാംഗനെ അന്വേഷണ സംഘം ഇന്നലെ എട്ടരമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണു വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്. നേരത്തെ ഭാസുരാംഗന്റെ തിരുവനന്തപുരത്തെ വസതിയില്‍ പരിശോധന നടത്തുകയും 40 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ഭാസുരാഗനെയും മകനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. കണ്ടല ബാങ്കിലെ ജീവനക്കാരുടെയുള്‍പ്പടെ മൊഴിയെടുക്കുകയും ഇദ്ദേഹത്തിനെതിരായ നിര്‍ണായക തെളിവുകള്‍ ഇഡി ശേഖരിക്കുകയും ചെയ്തിരുന്നു.